അമ്പലപ്പുഴ: മൂല്യങ്ങളിലും ,ആദർശത്തിലും അധിഷ്ഠിതമായ മഹാത്മാ ഗാന്ധിയുടെ ജീവിതം സമൂഹത്തിന് എന്നും പ്രചോദനമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻ്റ് അഡ്വ: എം.ലിജു പറഞ്ഞു. കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ സമ്മേളനം തോട്ടപ്പള്ളി കൽപ്പകവാടി കോൺഫറൻസ് ഹാളിൽ
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ ചെയർമാൻ സജി തെക്കേത്തലയ്ക്കൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന ചെയർമാൻ ഡോ.എം.സി ദിലീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ......
ചെങ്ങുന്നൂർ: കേരളത്തിലെ പട്ടണങ്ങളുടെ മുഖം മനോഹരമായി പരിപാലിക്കുന്ന കണ്ടിജൻ്റ് വിഭാഗം തൊഴിലാളികൾക്ക് ശമ്പള പരിഷ്ക്കരണത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകയും സർവ്വീസ് റൂൾ അടിയന്തരമായി നടപ്പിലാക്കുകയും വേണമെന്ന് കണ്ണൂരിൽ
സമാപിച്ച കേരള മുനിസിപ്പൽ ആൻ്റ് കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ്സ് 38 -ാം സംസ്ഥാന സമ്മേളനം സർക്കാരി നോടഭ്യർത്ഥിച്ചു.
സംസ്ഥാന സമ്മേളനം കണ്ണൂർ ഡി. സി. ......
ദോഹ: നിലവിലെ സാഹചര്യങ്ങളിൽ രാജ്യത്തെ ഹൈപ്പർമാർക്കറ്റുകളിലും വ്യാപാര കേന്ദ്രങ്ങളിലും ചരക്ക് നീക്കം തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാണെന്നും ഖത്തർ ചേംബർ ട്രേഡ് ആൻഡ് റിസർച്ച് കമ്മിറ്റി അറിയിച്ചു. രാജ്യത്തെ വ്യാപാര മേഖല നേരിടുന്ന വെല്ലുവിളികൾ അവലോകനം ചെയ്യാൻ വീഡിയോ കോൺഫറൻസ് വഴി ചേർന്ന യോഗത്തിലാണ് കമ്മിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.രാജ്യത്തെ പ്രധാന ഹൈപ്പർമാർക്കറ്റുകളിലെല്ലാം ചരക്ക് ശേഖരം ശക്തമാണെന്നും നിലവിലെ സാഹചര്യങ്ങൾ വിതരണ ശൃംഖലയെ ബാധിച്ചിട്ടില്ലെന്നും യോഗം വിലയിരുത്തി. ......
കൊളംബോ: അമേരിക്കൻ മുങ്ങിക്കപ്പൽ നടത്തിയ ടോർപീഡോ ആക്രമണത്തിൽ ഒൻപത് ദിവസം മുമ്പ് മുങ്ങിയ ഇറാനിയൻ യുദ്ധക്കപ്പലിലെ 84 നാവികരുടെ മൃതദേഹങ്ങൾ ശ്രീലങ്ക ഇറാനിലേക്ക് അയക്കും. ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയമാണ് വെള്ളിയാഴ്ച്ച ഇക്കാര്യം വ്യക്തമാക്കിയത്. ......
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ മുൻ നിലപാട് മാറ്റാൻ ഒരുങ്ങുന്നു. യുവതീപ്രവേശനത്തെ പിന്തുണച്ച നിലപാട് തിരുത്തി, ആചാരസംരക്ഷണം ഉറപ്പാക്കണമെന്ന ആവശ്യം സുപ്രീംകോടതിയിൽ ഉന്നയിക്കാനാണ് സർക്കാർ തീരുമാനം. ......
എറണാകുളം: കെ. പി.എം.എസ് 55-മത് സംസ്ഥാന സമ്മേളനം മാർച്ച് 15, 16, 17 തീയതികളിൽ പൊതുസമ്മേളനം, പ്രതിനിധി സമ്മേളനം, സാംസ്കാരിക സമ്മേളനം, സുഹൃദ് സമ്മേളനം, സർഗ്ഗസന്ധ്യ തുടങ്ങി വിപുലമായ പരിപാടികളോടെ എറണാകുളത്ത് ചേരും.
മാർച്ച് 15ന് വൈകിട്ട് 5:30 ന് മറൈൻഡ്രൈവിൽ ചേരുന്ന പൊതുസമ്മേളനത്തിൽ അര ലക്ഷത്തിലധികം പ്രവർത്തകർ പങ്കെടുക്കും. ......
കൊച്ചി : കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിസ് (സിഐഐ) കേരളയുടെ 2026-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.......

ലൂക്കാ പുതുപ്പണക്കാരന്റെ മകൾ മോളിമോളിയുടെ അവിഹിതഗർഭത്തിന്റെ വൃത്താന്തമറിഞ്ഞപ്പോൾ നാട്ടുകാർക്കതിൽ വലിയ അതിശയമൊന്നും തോന്നിയില്ല. മോളിലും കീഴിലും നോക്കാതുള്ള മോളിയുടെ നടപ്പും എടുപ്പും അറിയാവുന്ന നാട്ടുകാരുടെ മനസ്സിൽ എന്തുകൊണ്ടിതുനേരത്തെ ഉണ്ടായില്ലെന്ന ചോദ്യമായിരുന്നു ആദ്യമുയർന്നത്.
എവിടെയെങ്കിലും അവിഹിതഗർഭം പൊട്ടിയെന്നറിഞ്ഞാൽപ്പിന്നെ നാട്ടുനടപ്പനുസരിച്ച് കൊച്ചിന്റെ അപ്പൻ ആരാണെന്നുകണ്ടുപിടിക്കാനുള്ള ഉത്തരവാദിത്തം നാട്ടുകാരിലും പത്രക്കാരിലും അർപ്പിതമാണല്ലോ?
അങ്ങനെ ഇരയാക്കപ്പെട്ട മോളിയുടെ റൂട്ട് മാപ്പുകൾ ഗൂഗിൾ സഹായത്തോടെ വിശകലനം ചെയ്തുകൊണ്ട് ഗർഭദാതാവിനെക്കുറിച്ച് അന്വേഷണശാർദ്ദൂലങ്ങൾ നടത്തിയ വിക്രീഡിതങ്ങൾ തുടക്കത്തിൽ സന്തതഗുരുവിലേക്കൊക്കെ വിരൽ ചൂണ്ടി അവരെയൊക്കെ നാറ്റിച്ചെങ്കിലും ഒടുവിൽ ചെന്നെത്തി നിന്നത് ഞെട്ടിക്കുന്ന ഒരു വിവരത്തിലേക്കായിരുന്നു.
'കൊച്ചിന്റെ താതൻ എ.ഐ ആണ്.'
കമ്പ്യൂട്ടർ മേഖലയിൽ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ജൈത്രയാത്ര തുടരുന്ന എ.ഐ ഇതാ ഒരു ഗർഭത്തിനും കാരണഭൂതനായിരിക്കുന്നു എന്ന വാർത്ത ഞെട്ടലോടെയാണോ ലോകം ശ്രവിച്ചത്.
ഇനിയുള്ള കാലം ഇമ്മാതിരിയെന്തെല്ലാം കേൾക്കേണ്ടി വരുമെന്നോർത്ത് ജനം നെഞ്ചത്ത് കൈവച്ചു.
കേട്ടതൊന്നും നുണകളല്ലെന്നും എ.ഐ എന്ന സ്വയം നിയന്ത്രിതവും മനുഷ്യന്റെ ബുദ്ധിക്കും ചിന്തകൾക്കും അപ്രാപ്യമായ രീതിയിൽ കാര്യങ്ങൾ നടത്തുവാൻ കഴിവുള്ള ഒരു സംഗതി ആണെന്നും ഇനിയുള്ള ലോകക്രമം നിയന്ത്രിക്കുന്നതും മനുഷ്യന്റെ ജനനവും മരണവും വരെ നിയന്ത്രിക്കുന്നതും എ.ഐ എന്ന പതിനായിരം തലയുള്ള രാവണൻ ആയിരിക്കുമെന്നും ശാസ്ത്രസാങ്കേതിക വിദഗ്ദ്ധർ വിലയിരുത്തി.
മോളി ലാപ്-ടോപ് കമ്പ്യൂട്ടർമടിയിൽ വച്ച് എഐ വിർച്വൽ ആപ്പുമായി ചാറ്റ് ചെയ്യുന്നതിനിടയിൽ 'വൈഫൈ' വഴി ഗർഭം മദർബോഡിയിലേക്ക് ഡൗൺലോഡ് ചെയ്യപ്പെടുകയായിരുന്നത്രേ!
ഒരു പ്രാദേശിക ചാനലിൽ മുഖവും പേരും വെളിപ്പെടുത്താതെ മോളി നൽകിയ ഈ വെളിപ്പെടുത്തൽ നാഴികയ്ക്കുള്ളിൽ നാടെങ്ങും വൈറലായി.
എ.ഐ എങ്ങനെയാണ് സെർവറിൽ നിന്നും ഗർഭം അപ്ലോഡ് ചെയ്യുന്നതെന്നും അതേപ്രകാരം മദർബോഡിയിലേക്ക് 'ഡൗൺലോഡ്' ചെയ്യപ്പെടുന്നതെന്നുമുള്ള പ്രവർത്തനങ്ങൾ വാർത്തയിൽ കേട്ട നാട്ടിലെ പെൺകുട്ടികളുടെ അപ്പന്മാർ 'അയ്യോന്ന്' വിളിച്ചുകൊണ്ട് തങ്ങളുടെ പെൺമക്കളെ കമ്പ്യൂട്ടറുകളുടെ മുൻപിൽ നിന്നും തള്ളിമാറ്റി, ലാപ്-ടോപ്പുകൾ എടുത്തു അട്ടത്ത് ഒളിപ്പിച്ചുവച്ചു.
സ്മാർട്ട് ഫോണുകൾ ബലമായി പിടിച്ചെടുത്തു.
കമ്പ്യൂട്ടറുകളും സ്മാർട്ട് ഫോണുകളും ഇല്ലാതായതോടെ പെൺമക്കൾ അലമുറയിട്ടുകരഞ്ഞു. ......
"വികസനം ജന്മാവകാശം" എന്നാ മുദ്രാവാക്യം ഉയർത്തി ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നോർത്ത് പറവൂർ ചേന്നമംഗലം സണ്ണി കൺവെൻഷൻ സെൻറർ ഗ്രൗണ്ടിൽ മാർച്ച് 15 ഞായർ രാവിലെ 9 മുതൽ മെഗാ അദാലത്തും ജനസംഗമവും സംഘടിപ്പിക്കുന്നു.
ഇടതുവലത് ഭരണകൂടങ്ങൾക്ക് കീഴിൽ പരിഗണിക്കപ്പെടാതെ പോയ ന്യായമായ ജീവിത വികസന സ്വപ്നങ്ങളും ആവശ്യങ്ങളും പൊതുജനങ്ങൾക്ക് സമർപ്പിക്കാൻ ഒരു അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്ന് എറണാകുളം സിറ്റി ജില്ലാ അധ്യക്ഷൻ കെ എസ് ഷൈജു പറഞ്ഞു. നിയമസഭാ പ്രതിപക്ഷ നേതാവിൻ്റെ മണ്ഡലമായ പറവൂരിൽ അദാലത്തിന് വേദിയൊരുക്കുന്നത് കൃത്യമായ സന്ദേശമാണ്. ......
ന്യൂഡൽഹി: ആർത്തവാവധി നിയമപരമായി നിർബന്ധമാക്കുന്നതിന് മുൻപ് അതിന്റെ സാമൂഹിക-തൊഴിൽപരമായ പ്രത്യാഘാതങ്ങൾ ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. ഇത്തരമൊരു നിയമം വന്നാൽ തൊഴിലുടമകൾ സ്ത്രീകളെ ജോലിക്കെടുക്കുന്നതിൽ വിമുഖത കാണിക്കാനുള്ള സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ......